
കോട്ടയം: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി.
അതിനിടെ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണം. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വ്യാജ രേഖ; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, കേസ് അഗളി പൊലീസിന്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam