പാ‍ർട്ടിയിൽ കലാപം തുടരുന്നതിനിടെ തിരുവനന്തപുരത്ത് എ ​ഗ്രൂപ്പ് രഹസ്യയോ​ഗം

Published : May 05, 2021, 12:57 PM IST
പാ‍ർട്ടിയിൽ  കലാപം തുടരുന്നതിനിടെ തിരുവനന്തപുരത്ത് എ ​ഗ്രൂപ്പ് രഹസ്യയോ​ഗം

Synopsis

കെ.ബാബു, ബെന്നി ബെഹന്നാൻ, തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, എംഎം ഹസ്സൻ, തമ്പാനൂ‍ർ രവി തുടങ്ങിയ എ ​ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾ യോ​ഗത്തിൽ സംബന്ധിച്ചു.   

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ ചൊല്ലി പാർട്ടി കലാപം തുടരുന്നതിനിടെ തിരുവനന്തപുരത്ത് കോൺ​ഗ്രസിലെ എ ​ഗ്രൂപ്പ് നേതാക്കൾ യോ​ഗം ചേ‍ർന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോൺ​ഗ്രസ് നേതാക്കൾ യോ​ഗം ചേ‍ർന്നത്. കെ.ബാബു, ബെന്നി ബെഹന്നാൻ, തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, എംഎം ഹസ്സൻ, തമ്പാനൂ‍ർ രവി തുടങ്ങിയ എ ​ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾ യോ​ഗത്തിൽ സംബന്ധിച്ചു. 

തിരുവനന്തപുരം കവടിയാറിലുള്ള ബന്ധുവിൻ്റെ ഫ്ളാറ്റിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് താമസിക്കുന്നുണ്ട് ഇവിടേക്കാണ് എ ​ഗ്രൂപ്പ് നേതാക്കൾ എത്തിയത്. എന്നാൽ രഹസ്യയോ​ഗമല്ല നടക്കുന്നതെന്നും അസുഖബാധിതനായി വിശ്രമത്തിലുള്ള ആര്യാടൻ മുഹമ്മദിനെ കാണാൻ എത്തിയതാണ് തങ്ങളെന്നുമാണ് മാധ്യമങ്ങളോടുള്ള നേതാക്കളുടെ പ്രതികരണം.  

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്