
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ സമവായ നീക്കത്തിന് എൻസിപി ദേശീയ നേതൃത്വം. തര്‍ക്കം തുടരുന്ന സാഹചര്യത്തിൽ എംഎൽഎമാരുമായി ചർച്ച നടത്താൻ പ്രഫുൽ പാട്ടേൽ കേരളത്തിലേക്ക് എത്തും. ഈ ആഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.
രണ്ട് എംഎൽഎമാരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എകെ ശശീന്ദ്രനുമായും തോമസ് കെ തോമസുമായും ചര്‍ച്ച നടത്തുന്ന ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന നേതക്കളുമായും കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam