
പത്തനംതിട്ട : ഇരുപതോളം അംഗങ്ങളുടെ സംഘമാണ് അർധരാത്രിയിൽ ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജാതയുടെ വീട്ടിലേക്കെത്തിയതെന്ന് അയൽവാസി നന്ദിനി. ഇരുപതോളം ആളുകളുടെ സംഘം അർധ രാത്രിയോടെ വീട്ടിയിലേക്ക് ഇരച്ചെത്തി. ആദ്യം വീടിന് മുന്നിലുണ്ടായിരുന്ന പട്ടിയെ വെട്ടി. അതിന് ശേഷമാണ് വീടിനുള്ളിലേക്ക് കടന്നത്. സുജാതയെ കമ്പി വടി കൊണ്ടാണ് അടിച്ചത്. കണ്ണിന്റെ ഭാഗത്തും മുഖത്തുമെല്ലാം അടിയേറ്റുവെന്നും അയൽവാസി വിശദീകരിച്ചു.
സുജാതയുടെ വീടിനു നേരെ മുമ്പ് പല തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. സഹോദരങ്ങൾ തമ്മിലും സംഘർഷം പരിവായിരുന്നുവെന്നും അയൽവാസികൾ വിശദീകരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച സുജാത. ചാരായം വാറ്റ്, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിൽ പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ആറ് മാസം മുൻപും കഞ്ചാവ് വിൽപ്പന കേസിൽ റിമാൻഡിലായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
രണ്ട് മക്കളാണ് സുജാതക്ക്. മൂത്ത മകൻ സൂര്യലാലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഇളയ മകൻ ചന്ദ്രലാൽ പോക്സോ കേസ് പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ അർധ രാത്രിയോടെയാണ് പത്തനംതിട്ടയിൽ വീട്ടമ്മയെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മ സുജാത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇരുപതോളം വരുന്ന സംഘം അര്‍ധരാത്രിയാണ് വീടു കയറി അക്രമണം നടത്തിയത്. സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയിൽ കാട്ടുകാല എന്ന സ്ഥലത്തുണ്ടായ മണ്ണെടുപ്പ് തര്‍ക്കത്തിലെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
read more പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു