'തന്‍റെ പ്രവ‍ർത്തനം കേരളത്തിൽ തന്നെ'; ദേശീയ നേതൃത്വം ഏൽപിക്കുന്ന ചുമതലകള്‍ നിർവഹിക്കുമെന്നും രമേശ് ചെന്നിത്തല

Published : Feb 20, 2023, 03:02 PM IST
'തന്‍റെ പ്രവ‍ർത്തനം കേരളത്തിൽ തന്നെ'; ദേശീയ നേതൃത്വം ഏൽപിക്കുന്ന ചുമതലകള്‍ നിർവഹിക്കുമെന്നും രമേശ് ചെന്നിത്തല

Synopsis

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരമുണ്ടാവുമോ എന്നറിയാൻ കാത്തിരിക്കുകയാണ്. തന്‍റെ തീരുമാനം അതിന് ശേഷമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രാ കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുന്നുവെന്ന് രമേശ് ചെന്നിത്തല. നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. തന്‍റെ പ്രവ‍ർത്തനം കേരളത്തിൽ തന്നെ ആണെന്നും ദേശീയ നേതൃത്വം ഏൽപിക്കുന്ന ചുമതലകളും നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരമുണ്ടാവുമോ എന്നറിയാൻ കാത്തിരിക്കുകയാണ്. തന്‍റെ തീരുമാനം അതിന് ശേഷമായിരിക്കുമെന്നും രമേശ് ചെന്നിത്തല  വ്യക്തമാക്കി. ശശി തരൂരിന് പ്രത്യേക പരിഗണന നൽകണമെന്ന് ആര് പറഞ്ഞാലും തനിക്ക് എതിർപ്പില്ല. ആർക്കും പ്രത്യേക പരിഗണന കൊടുക്കുന്നതിന് എതിരല്ലെന്നും കെ സുധാകരന്‍റെ നേതൃത്വത്തിനെതിരെ ആർക്കും എതിർപ്പില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുധാകരൻ തുടരട്ടെ എന്ന് തന്നെയാണ് പൊതുവായ അഭിപ്രായമെന്നും രമേശ് ചെന്നിത്തല മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം