കടുത്ത നിലപാടുമായി എ ഗ്രൂപ്പ്, ബ്ലോക്ക് പ്രസിഡന്‍റുമാരെ തീരുമാനിച്ചതിൽ എതിർപ്പ്, പുനഃസംഘടനയിൽ സഹകരിക്കില്ല

By Web TeamFirst Published Jun 4, 2023, 10:43 AM IST
Highlights

ഹൈക്കമാന്‍റ്  നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.ഓരോ ലോക്സഭ അംഗത്തിന്‍റേയും അഭിപ്രായം കൂടി മാനിച്ചായിരിക്കും  ബ്ലോക്ക് പ്രസിഡന്‍റുമാരെ നിശ്ചയിക്കുക എന്നായിരുന്നു ഉറപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എ ഗ്രൂപ്പ്. ഇനിയുള്ള പുഃനസംഘടന നടപടികളിൽ നിന്ന് വീട്ടു നിൽക്കും. മണ്ഡല പുഃനസംഘടനയിൽ സഹകരിക്കില്ല. ബ്ലോക്ക് പ്രസിഡന്‍റുമാരെ  തീരുമാനിച്ചതിലെ അപാകത ഉടൻ തീർക്കണമെന്നാണ് മുന്നറിയിപ്പ്. ബ്ലോക്ക് കോൺഗ്രസ് പട്ടികയില്‍ അതൃപ്തി പരസ്യമാക്കി എംകെ രാഘവൻ എംപി രംഗത്തുവന്നു. പുറത്തുവന്ന പട്ടികയിൽ അപാകതകൾ ഉണ്ട്. പാർട്ടി ഹൈക്കമാന്‍റ്  നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഓരോ ലോക്സഭ അംഗത്തിന്‍റേയും അഭിപ്രായം കൂടി മാനിച്ചായിരിക്കും  ബ്ലോക്ക് പ്രസിഡന്‍റുമാരെ  നിശ്ചയിക്കുക എന്നായിരുന്നു ഉറപ്പ്. സാമുദായിക ഘടകങ്ങളും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്രൂപ്പുകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ സമീപിക്കും. കെ.സുധാകരനും വി.ഡി സതീശനും കൂടിയാലോചന നടത്താതെ ഭാരവാഹികളെ പ്രഖ്യാപിച്ചെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ പരാതി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ഡിസിസി സെക്രട്ടറി രാജിവച്ചു.

click me!