കർണാടകയിൽ നിന്ന് കോട്ടയത്തേക്കുള്ള തവിട് കയറ്റിയ ലോറി; പെരുമ്പാവൂരിൽ തടഞ്ഞ് എക്സൈസ്, കണ്ടെത്തിയത് സ്പിരിറ്റ്

Published : Oct 26, 2024, 08:18 PM IST
കർണാടകയിൽ നിന്ന് കോട്ടയത്തേക്കുള്ള തവിട് കയറ്റിയ ലോറി; പെരുമ്പാവൂരിൽ തടഞ്ഞ് എക്സൈസ്, കണ്ടെത്തിയത് സ്പിരിറ്റ്

Synopsis

54 കന്നാസ് സ്പിരിറ്റ്  ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. കോട്ടയത്തേക്കുള്ള ലോഡ് ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. 

കൊച്ചി: എറണാകുളം പെരുമ്പാവൂർ മണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 54 കന്നാസ് സ്പിരിറ്റ്  ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. കോട്ടയത്തേക്കുള്ള ലോഡ് ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. കർണാടക ഹുബ്ലിയിൽ നിന്നുള്ള ലോഡ് ആണെന്ന് ഇവർ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. 

പാലക്കാട് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് മുരളീധരനെ; നേതൃത്വത്തിന് ഡിസിസി പ്രസിഡൻ്റ് അയച്ച കത്ത് പുറത്ത്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K