എംഎൽഎയെ തല്ലിയ കേസിൽ ഡിജിപിയുടെ റിപ്പോര്‍ട്ട്; അത്ഭുതം തോന്നുന്നില്ലെന്ന് അഡ്വ. ജയശങ്കര്‍

By Web TeamFirst Published Aug 17, 2019, 11:06 AM IST
Highlights

കളക്ടറുടെ റിപ്പോര്‍ട്ടിൽ കുറ്റക്കാരായ പൊലീസുകാരുടെ പേരെടുത്തു പറഞ്ഞാൽ പോലും ഇതിലപ്പുറം എന്തെങ്കിലും ഡിജിപി ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് അഡ്വ. ജയശങ്കര്‍

കൊച്ചി: എറണാകുളത്തെ സിപിഐ മാര്‍ച്ചിനിടെ എംഎൽഎ അടക്കം നേതാക്കൾക്ക് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ പരിഹസിച്ച് അ‍ഡ്വ. ജയശങ്കര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ പൊലീസ് നയം അറിയുന്നവര്‍ക്ക് ഇക്കാര്യത്തിൽ ഒരു അത്ഭുതവും തോന്നില്ലെന്നാണ് അഡ്വ. ജയശങ്കറിന്‍റെ പ്രതികരണം. വരാപ്പുഴ കേസിൽ കുറ്റപത്രത്തിൽ പേരുള്ള പൊലീസുകാരനും  എറണാകുളം റൂറൽ എസ്പിക്കും എല്ലാം ബഹുമതികൾക്ക് ശുപാര്‍ശ ചെയ്ത മുന്നനുഭവങ്ങളുണ്ടെന്നും അ‍ഡ്വ. ജയശങ്കര്‍ ചൂണ്ടിക്കാട്ടി. 

ഭരണ കക്ഷി എംഎൽഎക്ക് ലാത്തിയടിയേറ്റ സംഭവത്തിൽ കളക്ടറുടെ റിപ്പോര്‍ട്ടിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായി പരാമര്‍ശമില്ലെന്നാണ് ഡിജിപി പറയുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടിൽ ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞാലും ഇതിലപ്പുറം എന്ത് നടപടിയാണ് ഡിജിപിയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കേണ്ടതെന്നും ജയശങ്കര്‍ ചേദിച്ചു.

തുടര്‍ന്നു വായിക്കാം : 'ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയില്ല'; സര്‍ക്കാര്‍ തീരുമാനം കാത്ത് പി രാജുവും എല്‍ദോ എബ്രഹാമും

സിപിഐയുടെ ജില്ലാസെക്രട്ടറിയടക്കം സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ പ്രകീര്‍ത്തിക്കുന്നവരാണ്. അതിനുള്ള പ്രതിഫലമായി കണ്ടാൽ മതിയെന്നാണ് അ‍ഡ്വ. ജയശങ്കറിന്‍റെ പരിഹാസം .

തുടര്‍ന്നു വായിക്കാം: സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിചാര്‍ജ്; പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

click me!