
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരിക്ഷം ഉണ്ടാക്കുകയാണ്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ ഇനിയും വരാനിരിക്കുകയാണ്. അതിനാൽ ഇത് മുളയിലേ നുള്ളണമെന്നും എ കെ ആന്‍റണി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തില്‍ പങ്കെടുത്താണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ ആന്‍റണിയുടെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 12 ജില്ലകളിലാണ് മനുഷ്യഭൂപടം തീർത്ത് യുഡിഎഫ്. പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മതസാമുദായിക നേതാക്കളും സമരത്തിൽ പങ്കാളിയായി. 'ചങ്കുറപ്പോടെ ഭാരതം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അയിരക്കണക്കിന് ആളുകള്‍ മനുഷ്യഭൂപടത്തിൽ അണി ചേര്‍ന്നത്. ത്രിവണ നിറത്തിലു്ള്ള തൊപ്പികൾ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഭൂപടം തീര്‍ത്തത്. ചുറ്റും ദേശീയപതാകയേന്തിയ പ്രവർത്തകർ സംരക്ഷണകവചം തീർത്തു.
രാഷ്ട്രപിതാവ് വെടിയേറ്റു വീണ 5.17 ന് ഭരണഘടനാ സംരക്ഷ പ്രതിജ്ഞ ചൊല്ലി. തിരുവനന്തപുരത്ത് എ കെ ആൻറണിയും കണ്ണൂരിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മൻചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് ബെന്നി ബഹന്നാനും പ്രതിഷേധത്തതിന് നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam