'ലോക സിനിമയ്‍ക്കുണ്ടായ വലിയ നഷ്ടം'; കിം കി ഡുക്കിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി എ കെ ബാലന്‍

By Web TeamFirst Published Dec 11, 2020, 6:03 PM IST
Highlights

അദ്ദേഹത്തിന്‍റെ 'സ്പ്രിംഗ് സമ്മർ ഫാള്‌ വിന്‍റര്‍ ആൻഡ് സ്പ്രിംഗ് ' എന്ന സിനിമ വലിയ അംഗീകാരം നേടി. ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നെന്നും മന്ത്രി
 

തിരുവനന്തപുരം: ദക്ഷിണ കൊറിയൻ സിനിമാ സംവിധായകനായ കിം കി ഡുക്കിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എ കെ ബാലന്‍. കിം കി ഡുക്കിന്‍റെ അകാല നിര്യാണം ലോക സിനിമക്ക് വലിയ നഷ്ടമാണെന്നും ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. ലോക സിനിമയിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമകാലിക ഏഷ്യൻ സിനിമയിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകി. ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം.

മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ 'സ്പ്രിംഗ് സമ്മർ ഫാള്‌ വിന്‍റര്‍ ആൻഡ് സ്പ്രിംഗ് ' എന്ന സിനിമ വലിയ അംഗീകാരം നേടി. ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. 
 

click me!