കെ.എം.ഷാജി കേരളത്തിന് പുറത്ത് പോയത് സ്വകാര്യ ആവശ്യത്തിന്, വിജിലൻസിനെ പേടിച്ചല്ല; പി.കെ.കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Dec 11, 2020, 5:33 PM IST
Highlights

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. 

കണ്ണൂർ: കെ.എം.ഷാജി എംഎൽഎ  സംസ്ഥാനം വിട്ടത് വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന ഭയത്താൽ അല്ലെന്നും മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നും മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കയ്യിൽ അധികാരമുള്ളത് കൊണ്ടാണ് കേരളത്തിൽ പ്രതിപക്ഷ നേതാക്കളെ ഉന്നം വച്ച് അന്വേഷണം ഉണ്ടാകുന്നത്. ലീഗിൻ്റെ മതേതരത്വത്തിന് സിപിഎമ്മിൻ്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി കണ്ണുൂരിൽ പറഞ്ഞു.

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്ത ഇടതുമുന്നണിക്ക് ആവേശം കെട്ടതിൻ്റെ തെളിവാണ് സുപ്രധാന നേതൃത്വം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാത്തത്. 

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുമുള്ള പദ്ധതികൾക്ക് യു.ഡി.എഫ് വരുംകാലത്ത് രൂപം നൽകും. കിഫ്ബി എന്നത് ഉട്ടോപ്യൻ രീതിയാണ്. കയ്യിൽ അധികാരമുള്ളത് കൊണ്ടാണ് കേരളത്തിൽ പ്രതിപക്ഷ നേതാക്കളെ ഉന്നം വച്ച് അന്വേഷണം ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

click me!