കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടൽ; ഉന്നതതല യോഗം നാളെ ചേരും

By Web TeamFirst Published Apr 9, 2019, 10:08 AM IST
Highlights

എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവില്‍ തുടർ നടപടികൾ എടുക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

കൊച്ചി: താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി തീരുമാനിക്കാന്‍ ഗതാഗത മന്ത്രി നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കോടതി ഉത്തരവിനെ തള്ളാനും കൊള്ളാനും പറ്റാത്ത പ്രതിസന്ധിയിലാണ് കെഎസ്ആര്‍ടിസി.

1565 താത്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍ എഴുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ സ്ഥിര നിയമനങ്ങള്‍ വലിയ ബാധ്യതയുണ്ടാക്കും. ജീവനക്കാരുടെ അനുപാതം കുറക്കണമെന്ന സുശീല്‍ ഖന്ന  റിപ്പോര്‍ട്ടും നിലവിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ താത്കാലിക നയമനം ആകാം. പക്ഷെ അത് 180 ദിവസത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ലെന്നാണ് നിയമം.

താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടുന്നതിനപ്പുറം സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒന്നും ചെയ്യനാകിലെന്നാണ് വിലയിരുത്തല്‍. പിരിച്ചുവിട്ടില്ലെങ്കില്‍ അത് താത്കാലിക കണ്ടക്ടര്‍മാരുടെ കാര്യത്തിലും ബാധകമാക്കേണ്ടി വരും. സ്ഥിര ജീവനക്കാര്‍ക്ക് ശമ്പളം പോലും മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി. പുതിയ നിയമനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ്.

click me!