'അര്‍ഹമായ പരിഗണന നല്‍കും'; ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രന്‍

By Web TeamFirst Published May 23, 2021, 8:36 AM IST
Highlights

കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

തിരുവനന്തപുരം: ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാ​ഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍. കോൺഗ്രസില്‍ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന എന്‍സിപി നൽകുമെന്നും മന്ത്രി പറഞ്ഞു. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു.7624 വോട്ട് നേടിയ ലതിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ലതിക സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തന പരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!