എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി നടപ്പാക്കാനുള്ള കേരള സർക്കാർ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി.  കേസ് പരിഗണിക്കുന്നത് കോടതി ആറ് ആഴ്ചത്തേക്ക് മാറ്റിവച്ചു

ദില്ലി: എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻ എസ് എസ്സിന് അനുകൂലമായി ലഭിച്ച സുപ്രീം കോടതി വിധി, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകം ആക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്‌ഡഡ്‌ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും, ഭിന്ന ശേഷിക്കാരും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഭിന്നശേഷക്കാരുടെ അവസരം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്ന് ഭിന്നശേഷിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറ് ആഴ്ചത്തേക്ക് മാറ്റി. എയ്ഡഡ് സ്‌കൂളുൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻ എസ് എസ്സിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകം ആകുന്നതാണ് നീതിയുക്തമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ആറ് ആഴ്ചത്തേക്ക് ഹർജി സുപ്രീം കോടതി മാറ്റിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ നടപ്പാക്കാം എന്ന സർക്കാർ നീക്കവും പാളി.