ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും, നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരിൽ ഒരാൾ; പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

Published : Feb 26, 2024, 04:22 PM ISTUpdated : Feb 26, 2024, 04:30 PM IST
ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും, നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരിൽ ഒരാൾ; പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

Synopsis

ഇത്രയും കാലം രഹസ്യമാക്കി വച്ച ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങളാണ് നാളെ പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത്. 

തിരുവനന്തപുരം : ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരികളിൽ മലയാളിയും.ഗഗൻയാൻ
ദൗത്യത്തിന്റെ ഭാഗമായ നാല് ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ നാളെ പ്രധാനമന്ത്രി തിരുവനന്തപുരം
വിഎസ്എസ്സിയിൽ വച്ച് പ്രഖ്യാപിക്കും. ഇത്രയും കാലം രഹസ്യമാക്കി വച്ച ഇന്ത്യൻ ബഹിരാകാശയാത്രികരുടെ
പേര് വിവരങ്ങളാണ് നാളെ പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത്. 

2019 ലാണ് ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെ ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 2020ൽ റഷ്യയിൽ പരിശീലനം നൽകി, മഹാമാരിക്കാലത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടെ 2021ൽ സംഘം ഇന്ത്യയിൽ തിരികെയെത്തി. അതിന് ശേഷം ഇസ്രൊ പ്രത്യേക പരിശീലനം നൽകി.

ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പേര് വിവരങ്ങൾ പ്രഖ്യാപിക്കുന്നത്. 2025ൽ ഗഗൻയാൻ ദൌത്യം സാധ്യമാക്കാനുള്ള കഠിന പ്രയത്നത്തിനിടെയാണ് പേരും മുഖവും വെളിപ്പെടുത്തുന്നത്.  തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ ബ്രഹ്മ പ്രകാശ് കോംപ്ലകസിൽ ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റിയിൽ വച്ചായിരിക്കും പ്രഖ്യാപനം.

ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും എത്തിയ അതേ ദിവസം ദിവസം തീരാനോവായി വേര്‍പാട്

മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് എഞ്ചിൻ & സ്റ്റേജ് പരീക്ഷണ സംവിധാനം, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി എന്നിവയാണ് നാളെ ഉദ്ഘാടനം ചെയ്യുക. 

170 മീറ്റർ നീളവും 1.2 മീറ്റർ വ്യാസവുമുള്ള ട്രസോണിക് വിൻഡ് ടണലിൽ ശബ്ദത്തിന്റെ നാല് മടങ്ങ് വരെ വേഗതയിലുള്ള സഞ്ചാര സാഹചര്യം വരെ പുനസൃഷ്ടിക്കാനാകും. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിത്.പുതുതലമുറ റോക്കറ്റുകളുടെ രൂപകൽപ്പനയിൽ ഈ വിൻഡ് ടണൽ നിർണായകമാകും. മറ്റന്നാൾ തൂത്തുക്കുടിയിലെ പുതിയ വിക്ഷേപണ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും
തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ