എ എം ആരിഫിനെ ആലപ്പുഴ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി, അൻവർ സാദത്തിനെതിരെ ആലുവയിൽ സാധ്യത

Published : Mar 14, 2026, 02:50 PM IST
arif.jpg

Synopsis

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എ.എം. ആരിഫിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

ആലപ്പുഴ : സിപിഎം മുൻ എം.പി  എ.എം. ആരിഫിനെ ചേർത്തല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്  നിർണായക തീരുമാനമുണ്ടായത്. ആരിഫിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ജി മോഹനനെ പുതിയ സെക്രട്ടറിയായി ചുമതലപ്പെടുത്തി. 

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എ.എം. ആരിഫിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം. ആലുവയിലെ അൻവർ സാദത്തിന്റെ കോട്ട പിടിച്ചെടുക്കാനാണ് ആരിഫിനെ ഇറക്കുന്നത്. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ സുധാകരൻ ബിജെപിയിൽ പോകുമോ?, ചോദ്യത്തോട് പ്രതികരിച്ച് കെസി വേണുഗോപാൽ, 'അതിന് വെറെ ആളെ നോക്കണം'
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, പുഴക്കരയിൽ കണ്ടേക്കാം, അടുത്ത് ചെല്ലരുത്, ഫോട്ടോയെടുക്കരുത്; മായാര്‍ നദിയില്‍ ഭീമന്‍ മുതലകള്‍