കടയില്‍വെച്ച് വാക്കുതര്‍ക്കം; വയോധികനെ വെട്ടി, ഒരാള്‍ പിടിയില്‍

Published : Jun 17, 2022, 09:57 PM IST
 കടയില്‍വെച്ച് വാക്കുതര്‍ക്കം; വയോധികനെ വെട്ടി, ഒരാള്‍ പിടിയില്‍

Synopsis

കടയിൽവെച്ച് ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബൈജു വീട്ടിൽ പോയി വെട്ടുകത്തി എടുത്ത് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം: മംഗലപുരം കൊയ്ത്തൂർ കോണത്ത് ഒരാൾക്ക് വെട്ടേറ്റു. കൊയ്തൂർക്കോണം സ്വദേശി ഇബ്രാഹിമി (64) നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയും ഇപ്പോൾ കൊയ്തൂർകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ബൈജുവിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽവെച്ച് ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബൈജു വീട്ടിൽ പോയി വെട്ടുകത്തി എടുത്ത് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇബ്രാഹിമിന്‍റെ ചെവി അറ്റുപോകുകയും കൈപ്പത്തിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇബ്രാഹിമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്