കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Published : Jun 17, 2022, 09:32 PM IST
കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി  മുങ്ങിമരിച്ചു

Synopsis

മാന്നാർ കുട്ടംപേരൂർ എസ് കെ വി എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സൂരജ്.

ആലപ്പുഴ: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ എസ്.കെ.വി.ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്‍റെ മകന്‍ കെ സൂരജ് (15) ആണ് മുങ്ങി മരിച്ചത്. സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം പന്ത്രണ്ടരയോടെ സ്‌കൂളില്‍ നിന്നും മടങ്ങിയതായിരുന്നു സൂരജ്. തുടര്‍ന്ന് മൂന്ന് കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിന് സമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി. 

എന്നാല്‍ സൂരജ് വെളളത്തിലെ ചെളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ കരയ്‌ക്കെടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ