
ഗൂഡലൂര്‍: കേരള - തമിഴ്നാട് അതിർത്തിക്കടുത്തുള്ള ഗൂഡല്ലൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിൽ ആണിവർ ബലാത്സംഗം ചെയ്തതെന്ന് പോലീസ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി അൻപതുകാരിയെ ഗൂഡല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക നില തകരാറിലായിരുന്ന ഇവർ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. റേഷൻ കടയുടെ ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ തലയിലും ദേഹത്തും മുറിവുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടത്തിൽ ബലാത്സംഗത്തിന് ഇരയായതായും മനസ്സിലായി. തുടർന്ന് പ്രതികളെ കണ്ടെത്താൻ തേനി എസ് പി പ്രത്യകം സംഘത്തെ നിയോഗിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ഡോഗ് സ്വാഡിനെ ഉപയോഗിച്ചും പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഗൂഢല്ലൂർ സ്വദേശിയും, കെട്ടിട നിർമാണ തൊഴിലാളികളുമായ അരവിന്ദ് കുമാർ സഹായി 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം മദ്യപിച്ച് സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം വച്ചപ്പോൾ കമ്പുകൊണ്ടു തലക്കടിച്ച് വീഴ്ത്തി. ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam