സമര വിജയത്തിന് പിന്നാലെ രോഗക്കിടക്കയിൽ നിന്ന് സമര നായകൻ അഭിജീത് ദീപ്കെയുടെ സന്ദേശം; 'ഓരോരുത്തർക്കും നന്ദി'

Published : Jul 26, 2026, 09:28 AM IST
abhijeet dipke

Synopsis

സമര വിജയത്തിന് ശേഷം രോഗക്കിടക്കയിൽ നിന്ന് നന്ദി പറഞ്ഞ് സമര നായകൻ അഭിജീത് ദീപ്കെ. സിജെപി വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ദില്ലി പൊലീസ്.

ദില്ലി: രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്. അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിൻറെ തീരുമാനം കാത്ത് ദില്ലി പൊലീസ്.

പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ അന്തിമ തീരുമാനം സർക്കാരിൻ്റെ തീരുമാനമുണ്ടായാൽ തുടർ അന്വേഷണം നിർത്തിവെക്കും. സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയിൽ പുരോഗതിയെന്ന് ആ ർ എംഎൽ ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിൽ സിവാനിലെ വെടിവെപ്പിൽ പരിക്കേറ്റത് മൂന്നുപേർക്കാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും
അതൃപ്തി അറിയിച്ച് ഉമ തോമസും; നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി; പുതിയ ടെൻഡർ വിളിച്ചു