ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് പരപ്പിൽ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് അപേക്ഷ നൽകി. വെൽഡിങ് ജോലിക്കെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് സ്ട്രോങ് റൂം തുറപ്പിച്ചതെന്ന് ഇദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
കൊയിലാണ്ടി:ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് പരപ്പിൽ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്.
കോടതിയുടെ അനുമതി ലഭിക്കുന്നതോടെ അടുത്തദിവസം തന്നെ ബാലകൃഷ്ണന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. വെൽഡിങ് ജോലിക്കെന്ന വ്യാജേന തന്ന വിളിച്ചുകൊണ്ടുപോയി തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് ഭീഷണിപ്പെടുത്തി കെ.എം.സി.സിയുടെ സ്ട്രോങ് റൂം തുറപ്പിക്കുകയുമായിരുന്നു എന്നാണ് ബാലകൃഷ്ണൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
കെ.എം.സി.സി ഓഫീസിലെ ജീവനക്കാരനെ കെട്ടിയിട്ട ശേഷം സ്ട്രോംഗ് റൂം തകർത്ത് എട്ട് കോടി ഇന്ത്യൻ രൂപ കവർന്നെന്നാണ് കേസ്. സംഭവത്തിൽ പയ്യോളി സ്വദേശിയായ 'ബോംബെ ഷാജി' എന്ന ഷാജഹാനാണ് കേസിലെ ഒന്നാം പ്രതി.