വാഹനാപകടത്തിൽ മകൻ കിടപ്പിലായി; ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കാരുണ്യം തേടി ഒരമ്മ

Published : Apr 02, 2024, 12:36 PM ISTUpdated : Apr 02, 2024, 12:39 PM IST
 വാഹനാപകടത്തിൽ മകൻ കിടപ്പിലായി; ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കാരുണ്യം തേടി ഒരമ്മ

Synopsis

കരുനാഗപ്പള്ളിക്കടുത്ത് കരിയില കുളങ്ങര സ്വദേശിയാണ് 33 വയസുള്ള ഇത് വിഷ്ണു നന്ദജന്‍. 3 വര്‍ഷം മുന്‍പ് കോവിഡ് കാലത്തുണ്ടായൊരു വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാവുകയായിരുന്നു. അമ്മ പ്രസന്നയാണ് വിഷ്ണുവിന്‍റെ ഏക ആശ്രയം. അച്ഛന്‍ ഒന്നരമാസം മുന്‍പ് മരിച്ചു.  അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണു രണ്ട് വര്‍ഷത്തോളം ഒരേ കിടപ്പായിരുന്നു. 

കൊല്ലം: വാഹനാപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതമായി പരിക്കേറ്റ് ചികിത്സ തുടരുന്ന മകനുവേണ്ടി സുമനസുകളുടെ സഹായം തേടിയൊരമ്മ. കരുനാഗപ്പള്ളി സ്വദേശി പ്രസന്നയാണ് മകന്‍ വിഷ്ണുവിന്‍റെ ചികിത്സ പൂര്‍ത്തിയാക്കാനാകാതെ കഷ്ടപ്പെടുന്നത്. ഒന്നരമാസം മുന്‍പ് വിഷ്ണവിന്‍റെ അച്ഛനും മരിച്ചതോടെ ദുരിതം ഇരട്ടിയായി.

കരുനാഗപ്പള്ളിക്കടുത്ത് കരിയില കുളങ്ങര സ്വദേശിയാണ് 33 വയസുള്ള വിഷ്ണു നന്ദജന്‍. 3 വര്‍ഷം മുന്‍പ് കോവിഡ് കാലത്തുണ്ടായൊരു വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാവുകയായിരുന്നു. അമ്മ പ്രസന്നയാണ് വിഷ്ണുവിന്‍റെ ഏക ആശ്രയം. അച്ഛന്‍ ഒന്നരമാസം മുന്‍പ് മരിച്ചു.  അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണു രണ്ട് വര്‍ഷത്തോളം ഒരേ കിടപ്പായിരുന്നു. ഇടയ്ക്ക് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ധനസഹായമെത്തി, ചികിത്സ തുടര്‍ന്നു. എന്നാൽ ഇന്ന് ഇതാണ് വിഷ്ണുവിന്‍റെ അവസ്ഥ. പൂർണ്ണമായും ചികിത്സ ലഭ്യമായിട്ടില്ല.

പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വിഷ്ണുവിന് ഇനിയും ചികിത്സ വേണം. അതിനായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ തുടരുകയാണ് ഈ യുവാവ്. അമ്മയുടെ ആരോഗ്യാവസ്ഥയും മോശമാണ്. നാട്ടുകാരും കൂട്ടുകാരുമെല്ലാം വിഷ്ണുവിനെ സാധിക്കും വിധം സഹായിച്ചു. എന്നാൽ വീണ്ടും സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മയും മകനും‌. 

ബാങ്ക് വിവരങ്ങൾ

VISHNU
A/c 626601522884
IFSC: ICIC0006348
ICICI BANK
Karunagappally Branch
Google Pay: 9809948613

ഐസിയുവിനകത്തെ പീഡനം; അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടുന്നുവെന്ന് നഴ്സിംഗ് ഓഫീസര്‍ പിബി അനിത

https://www.youtube.com/watch?v=6MjfgB_tbjY

 

 

PREV
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി