സമരം കാരണം ഇവർക്ക് യാത്ര ചെയ്യാനായില്ല. തുടർന്നാണ് ഇവർ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരിച്ചത്. പണിമുടക്കിന് കുറിച്ച് വ്യത്യസ്തമായ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.

കൊച്ചി: ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക് നടക്കുന്നുണ്ടെന്ന് വിദേശ വിനോദ സഞ്ചാരികൾ. കൊച്ചിയിലെത്തിയ ജർമൻ, ഫ്രാൻസ് സ്വദേശികളാണ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകിയത്. മൂന്നാറിലേക്ക് പോകാനെത്തിയ വിദേശ യുവാവക്കളാണ് ഇന്ന് കൊച്ചയിൽ കുടുങ്ങിയത്. 7.50 നായിരുന്നു ബസ് ഉണ്ടായിരുന്നത്. എന്നാൽ, സമരം കാരണം ഇവർക്ക് യാത്ര ചെയ്യാനായില്ല. തുടർന്നാണ് ഇവർ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരിച്ചത്. പണിമുടക്കിന് കുറിച്ച് വ്യത്യസ്തമായ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

പണിമുടക്ക് ജീവിതത്തിൽ ആദ്യമായിട്ടല്ല നേരിടുന്നതെന്നും ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക് നടക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കി. ജർമനിയിൽ വിമാനങ്ങളും ട്രെയിനുകളും വരെ പണിമുടക്കാറുണ്ടെന്നും ഇവർ പറഞ്ഞു. പക്ഷേ എത്തിപ്പെടാൻ മറ്റ് ടാക്സിയടക്കമുള്ള മാർ​ഗങ്ങൾ ജർമനിയിലുണ്ടെങ്കിലും എന്നാൽ ചെലവേറിയതാണെന്നും യുവാവ് പറഞ്ഞു. കൊതുക് കടിക്കാതിരിക്കാൻ സ്പ്രേ അടിച്ചിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.