'ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം'; മിത്ത് വിവാദത്തില്‍ തൊടാതെ മുഖ്യമന്ത്രി

Published : Aug 03, 2023, 12:36 PM ISTUpdated : Aug 03, 2023, 12:43 PM IST
'ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം'; മിത്ത് വിവാദത്തില്‍ തൊടാതെ മുഖ്യമന്ത്രി

Synopsis

ശ്രിചിത്ര തിരുനാൾ ഫോ‌ർ മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിലാണ് വിവാദങ്ങൾ തൊടാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.

തിരുവനന്തപുരം:  മിത്ത് വിവാദം കത്തിനിൽക്കെ മെഡിക്കൽ സമ്മേളന പരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി. ശ്രിചിത്ര തിരുനാൾ ഫോ‌ർ മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിലാണ് വിവാദങ്ങൾ തൊടാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറുടെ പരാമർശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്‍എസ് ആവശ്യപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മൗനം. 

അതേസമയം, തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നല്‍ക്കുകയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ചരിത്രത്തെ വശച്ചൊടിക്കുകയാണെന്നും ചരിത്രത്തെ കാവിവത്ക്കരിക്കുന്നുവെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. തന്നെ എതിര്‍ക്കാം, പക്ഷേ വസ്തുതകള്‍ അല്ലാത്തത് പ്രചരിപ്പിക്കരുതെന്നും ശാസ്ത്രിത്തെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത് ഓരോ വിദ്യാര്‍ത്ഥിയും ഉറപ്പ് വരുത്തണമെന്നും ഷംസീര്‍ പറഞ്ഞു. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ചര്‍ച്ചയും സംവാദങ്ങളും വിയോജിപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല, മിത്ത് പരാമര്‍ശത്തിലുറച്ച് എ എന്‍ ഷംസീര്‍

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി