
എറണാകുളം: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയിലെ ഇരയാക്കപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തത് ഇലന്തൂർ സ്വദേശി ബേബി. മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഭഗവൽ സിംഗ് ആണെന്ന് ബേബി പറഞ്ഞു. നാല് അടി വീതിയിൽ സമചതുരത്തിൽ കുഴിയെടുക്കണമെന്നാണ് ഭഗവൽ സിംഗ് ആവശ്യപ്പെട്ടത്. ആയിരം രൂപ പ്രതിഫലം തന്നു എന്നും ബേബി വെളിപ്പെടുത്തി. രണ്ടുദിവസം കൊണ്ടാണ് കുഴിയെടുത്തത്. കുഴിയെടുക്കാൻ എത്തുമ്പോൾ ഭഗവൽ സിംഗും ഭാര്യ ലൈലയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ എളംകുളത്തായിരുന്നു 52 കാരിയായ പത്മ താമസിച്ചിരുന്നത്. സെപ്തംബർ 26 ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന എളംകുളം പള്ളിക്ക് സമീപമുള്ള വീട്ടിൽ നിന്ന് ലോട്ടറി വിൽക്കാനായി പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് പത്മയുടെ സഹോദരി പളനിയമ്മയാണ് പൊലീസിൽ വിവരമറിയിച്ചത്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമത്തിനടുത്ത് ഏറപ്പെട്ടി സ്വദേശികളായിരുന്നു ഇവർ. പത്മയെ വിളിച്ച് കിട്ടാതായതോടെ പളനിയമ്മ കടവന്ത്ര പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് ഒടുവിലാണ് പത്മയും റോസ്‌ലിയും സമാനമായ നിലയിൽ കൊല്ലപ്പെട്ടതായി വ്യക്തമായത്.
ഇലന്തൂരിൽ നടന്ന നരബലിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതിക്രൂര പീഡനങ്ങൾക്കിരകളാക്കിയാണ് പത്മ, റോസിലി എന്നീ രണ്ട് സ്ത്രീകളെ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നീ പ്രതികൾ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിടുകയാണ് ചെയ്യുന്നത്. ഇവരുടെ മാംസം പാകം ചെയ്ത് കഴിച്ചു എന്നും പ്രതികളിലൊരാളായ ലൈല ചോദ്യം ചെയ്യലിനിടയിൽ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
നരബലി:പൊലീസിനും വീഴ്ച,റോസിലിയെ കാണാനില്ലെന്ന പരാതിയിൽ കാര്യമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം
റോസ്‌ലിയുടെ സ്വർണം പണയം വെച്ച് ഷാഫി പെട്രോളടിച്ചു, പത്മയുടെ സ്വർണം പണയം വെച്ചത് കൊച്ചിയിൽ