Latest Videos

നടപ്പാകുമോ പരിഷ്ക്കാരങ്ങൾ ? സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി

By Web TeamFirst Published Oct 3, 2022, 1:56 PM IST
Highlights

റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിൽ ചെയർമാനായ പുതിയ സമിതിയോട് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാരം പഠിക്കാനായി വീണ്ടും സമിതിയെ രൂപീകരിച്ചു. സർക്കാരിന് മുന്നിലുള്ള മൂന്ന് പരിഷ്ക്കരണ കമ്മീഷനുകളുടെ ശുപാർശകള്‍ വീണ്ടും പഠിക്കാനാണ് റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ അധ്യക്ഷനായ പുതിയ സമിതിയെ നിയമിച്ചത്. 

സെക്രട്ടറിയേറ്റിലെ ഉദ്യോസ്ഥ പുനർ വിന്യാസവും, ഇ- ഫയലിനെതിനെ തുടർന്നുള്ള ഭരണ പരിഷ്ക്കാരങ്ങളും ഇതുവരെ മൂന്നു കമ്മീഷണനുകളാണ്  പഠിച്ചത്.  ഉദ്യോസ്ഥ ഭരണ പരിഷ്ക്കാര കമ്മീഷൻ, ശമ്പള കമ്മീഷൻ, സെക്രട്ടറിയേറ്റിലെ സെക്രട്ടറി തല കമ്മീഷൻ എന്നിവരാണ് വിഷയം പഠിച്ചത്. മൂന്നു ശുപാ‍ർശകകളെയും കുറിച്ച് ചീഫ് സെക്രട്ടറി തലത്തിൽ പലവട്ട ചർച്ചകളും നടന്നു. ഉദ്യോഗസ്ഥ സംഘടകളുമായും ചർച്ച നടന്നു. എല്ലാ ഫയലുകളും എല്ലാ തട്ടിലുമുള്ള സെക്രട്ടറിമാരുടെ മുന്നിലുമെത്തി.  മന്ത്രിമാരുടെ അടുത്തേക്കു പോകുന്നതിലെ കാലതാമസം ഒഴിവാക്കാൻ സമർപ്പിച്ച ശുപാർശ മന്ത്രിസഭ അംഗീരിച്ചു. പഞ്ചിംഗ് പോലുള്ള മറ്റ് ചില ശുപാർശകളും നടപ്പാക്കി. 

കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ; ഉത്തരവിറക്കി കേന്ദ്രം

പക്ഷെ ഇ-ഫയലിംഗ് നടപ്പാക്കാത്തതിനാൽ സെക്രട്ടറിയേറ്റിലിപ്പോഴുള്ള പല തസ്തികളും നിർത്തിലാക്കണമെന്ന് സമിതികള്‍ ശുപാർശ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ ജോലിയില്ലാതിരിക്കുന്നവരെ മറ്റ് ഓഫീസുകളിലേക്ക് പുനർവിന്യസിക്കാനും ശുപാർശയുണ്ട്. ഇതിനെ സംഘടനകള്‍ എതിർക്കുകയാണ്. ശനിയാഴ്ച അവധിദിനമാക്കണമെന്നും അഞ്ചു പ്രവൃത്തി ദിവസങ്ങളിലുടെ സമയം കൂട്ടണമെന്നുളള മറ്റ് പല ശുപാ‍ശകളുമുണ്ട്. പല ശുപാ‍ശകളെയും സംഘടനകള്‍ ശക്തമായി എതിർത്തോടെയാണ് വീണ്ടുമൊരു സമിതി. 

പരിഷ്ക്കാരങ്ങൾ വൈകിപ്പിക്കാനും പ്രതിഷേധങ്ങളെ ഒന്നു തണുപ്പിക്കാനുമാണ് വീണ്ടും പണം ചെലവാക്കിയുള്ള സമിതിയെന്നാണ് ആക്ഷേപം. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ചെയർമാനായ സമിതിയുടെ കണ്‍വീനർ പൊതുഭരണ സെക്രട്ടറിയാണ്. സെക്രട്ടറിയേറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറി റാങ്കിൽ വിമരിച്ച മൂന്നുപേർ അംഗങ്ങളാണ്. ഈ സമിതിയുടെ കണ്‍സള്‍ട്ടറ്റായി കോഴിക്കോട് ഐഐഎമ്മിനെയും നിയമിച്ചു. നിലവിലുള്ള മൂന്നു കമ്മിഷന്റെയും ശുപാർശകളിൽ വേഗത്തിൽ നടപ്പാക്കേണ്ടത്, സമീപ ഭാവിയിൽ നടപ്പാക്കേണ്ടത്, കൂടുതൽ സമയമെടുത്ത് നടപ്പാക്കേണ്ടത്, എന്നിവ മൂന്നു മാസത്തിനകം നിർദ്ദേശക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നിർത്തലാക്കേണ്ട തസ്തികകള്‍ പുതിയതായി കൊണ്ടുവരേണ്ട തസ്തികകൾ എന്നിവയും ഈ സമിതി നിർദ്ദേശിക്കണം. 
 

 

click me!