ദേഹമാസകലം ചോര വാർന്നൊലിക്കുന്ന മുറിവുകളുമായി ഒന്നരവയസ്സുകാരൻ; ചികിത്സാ ചെലവിന് വലഞ്ഞ് നിർധന കുടുംബം

Web Desk   | Asianet News
Published : Sep 23, 2021, 10:40 AM ISTUpdated : Sep 23, 2021, 10:42 AM IST
ദേഹമാസകലം ചോര വാർന്നൊലിക്കുന്ന മുറിവുകളുമായി ഒന്നരവയസ്സുകാരൻ; ചികിത്സാ ചെലവിന് വലഞ്ഞ് നിർധന കുടുംബം

Synopsis

 മജ്ജ മാറ്റിവയ്ക്കൽ ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയാൽ കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും. എന്നാ‌ൽ ഭാരിച്ച ചികിത്സ ചെലവ് കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് കുടുംബം.

ആലപ്പുഴ: ദേഹമാസകലം ചോര വാർന്നൊലിക്കുന്ന മുറിവുകളുമായി ഒന്നരവയസ്സുകാരൻ. ആലപ്പുഴ പുന്നപ്ര വടക്ക് സ്വദേശി കാവ്യയുടെ മകൻ മുഹമ്മദ് സിയാനാണ് അപൂർവ്വ രോഗം പിടിപെട്ട് ദുരിതം അനുഭവിക്കുന്നത്. മജ്ജ മാറ്റിവയ്ക്കൽ ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയാൽ കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും. എന്നാ‌ൽ ഭാരിച്ച ചികിത്സ ചെലവ് കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് കുടുംബം.

''ദേഹത്ത് നീരുപോലെ വന്ന് വീർത്തു പൊട്ടും. ബ്ലഡ് തുടച്ചു കൊടുക്കും. കണ്ണിന്റെ ഭാ​ഗത്തും വീർത്തുവരും, എന്നിട്ട് പൊട്ടും. ആ ബ്ലഡ് എങ്ങോട്ടാണ്, ചെവിയിലോട്ടാണോ പോകുന്നതെന്ന് അറിയില്ല. ഉറങ്ങുന്ന സമയത്തായിരിക്കും. ഞരമ്പ് മുറിഞ്ഞ് ബ്ലഡ് പോകുന്നത് പോലെ തന്നെയാണ് അവന്റെയുെ ബ്ലഡ് പോകുന്നത്. ബെഡ്ഷീറ്റിൽ നിറയെ ആകും. അവൻ ഭയങ്കര വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. എസ്എറ്റിയിലെ ചികിത്സയാണ്. ജനിതക ടെസ്റ്റ് കൂടി ചെയ്താലേ കുഞ്ഞിന്റെ രോ​ഗവിവരം പൂർണ്ണമായി അറിയാൻ സാധിക്കൂ. ഞങ്ങളുടെ കയ്യിൽ അതിന് പണമില്ല. അവിടെ ചെല്ലുമ്പോൾ മരുന്നിന് തന്നെ ഒരുപാട് പണമാകും. അത് കഴിഞ്ഞ് ഇവിടെ എത്തുമ്പോഴേക്കും അടുത്തത് വരും. ഒത്തിരി വേദന അനുഭവിക്കുന്നുണ്ട് ഈ കൊച്ച്. ഇപ്പോ അരയിൽ മൊത്തം നീരാണ്. തലയിലും കാലിലും ഒക്കെയുണ്ട്.'' സിയാന്റെ അമ്മ കാവ്യ പറയുന്നു.


ACCOUNT HOLDERS NAME S KALA
ACCOUNT NUMBER - 3955076777
BANK - CENTRAL BANK OF INDIA
BRANCH - MULLACKAL, ALLEPPEY
IFSC - CBIN0280948
MOB NO - 7356341759

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അമ്മയെപ്പോലെ ചേർത്തു പിടിച്ച് കാത്തിരുന്നു'; വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കുഞ്ഞിനെ വോട്ടിംഗ് കഴിഞ്ഞെത്തുന്നത് വരെ നോക്കിയ പൊലീസുകാരി
'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്