
കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ വീണ്ടും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനെന്ന് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിർമിക്കാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം മനസ്സിലാക്കണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
ഇഎംഎസ് രചിച്ച സ്വാതന്ത്ര്യസമരം എന്ന സമ്പൂർണ്ണഗ്രന്ഥം വായിക്കണമെന്ന് നിർദ്ദേശിച്ച അബ്ദുള്ളക്കുട്ടി കേരളം ദേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ കേന്ദ്രമെന്നും പറഞ്ഞു. വാരിയംകുന്നൻ കാരണം ഏലംകുളം വിട്ട് ഇഎംഎസിനും കുടുംബത്തിനും പാലക്കാട്ടെക്ക് പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
നേരത്തെയും വാരിയംകുന്നനെ അബ്ദുള്ളക്കുട്ടി താലിബാൻ നേതാവെന്ന് വിളിച്ചിരുന്നു. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ യുവമോർട്ട സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ചത് വിവാദമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam