തലസ്ഥാനത്ത് പൈപ്പ് പൊട്ടി, ന​ഗരത്തിൽ പലഭാ​ഗത്തും കുടിവെള്ളവിതരണം മുടങ്ങി

Published : Oct 26, 2026, 07:17 AM ISTUpdated : Oct 26, 2026, 07:50 AM IST
Pipeline burst

Synopsis

നഗരത്തിലെ കുടിവെള്ളവിതരണത്തിൻ്റെ പ്രധാനപൈപ്പാണ് പൊട്ടിയത്. പ്രധാനപ്രദേശങ്ങളിൽ കുടിവെള്ളം തടസപ്പെട്ടു. കനത്ത മഴക്കിടെയാണ് പൈപ്പ് പൊട്ടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി. ന​ഗര ഹൃദയത്തിൽ ബേക്കറി ജം​ഗ്ഷനിലാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. വാൻറോസ് ജംഗ്ഷനിൽ നിന്ന ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ അ‍ർദ്ധരാത്രിയോടെയാണ് സംഭവം. അതി ശക്തമായ മഴ പെയ്യുന്നതിനിടെ പൈപ്പ് പൊട്ടിയതോടെ ഒരു പ്രദേശമാകെ വെള്ളക്കെട്ടായി. കോ‍ർപ്പറേഷൻ അധികൃതർ കരാറുകാരെ വിവരം അറിയിച്ച് ജലവിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ന​ഗരത്തിലേക്കുള്ള പ്രധാനപൈപ്പ് ലൈനാണ് പൊട്ടിയത്.

പെപ്പ് പൊട്ടിയതോടെ സെക്രട്ടറിയേറ്റ്, തമ്പാനൂർ ഉൾപ്പടെ ന​ഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി. വേ​ഗം അറ്റകുറ്റപണി നടത്തുമെന്നാണ് കോ‍ർപ്പറേഷനും ജലഅതോറിറ്റിയും അറിയിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാനപൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെടുന്നത്. ഒരു വശത്ത് പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ കെട്ടിക്കിടക്കുകയാണ്. സെക്രട്ടറിയറ്റ് അടക്കുള്ള സർക്കാർ സ്ഥാപനങ്ങൾ ഉള്ള പ്രധാന പാതയിൽ പൈപ്പ് അറ്റകുറ്റപണി നടക്കുന്നതിനാൽ ഗതാഗതതടസവും ഉണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനെല്ലൂരിലെ ബെൻസ് കാർ അപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി, മിൽമയിലും പിഎസ്‍സിയുടെ വിചിത്ര നിയമന നീക്കം; ഉദ്യോഗാർഥിയുടെ നിയമനം മിൽമ തടഞ്ഞു, സർക്കാരിനോടടക്കം നിലപാട് തേടി