ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്,വിസിമാര്‍ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിക്കും

Published : Oct 24, 2022, 12:15 PM ISTUpdated : Oct 24, 2022, 12:41 PM IST
ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്,വിസിമാര്‍ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിക്കും

Synopsis

അസാധാരണ സാഹചര്യം കണക്കിലെടുത്ത് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ച് വൈകിട്ട് വിഷയം പരിഗണിക്കും.

കൊച്ചി: 9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30  ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസി മാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും. ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്. എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും

 

സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് വി.സിമാർ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു.ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണം.തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണം.ഗവർണറുടെ നോട്ടീസ് നിയമപരമല്ല.നടപടിക്രമങ്ങൾ പാലിച്ചില്ല.കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ.ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും  ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎയെ കുടുക്കാൻ 'തീവ്രവാദ' കെണി; പിന്നിൽ വൻസംഘം? വെർച്വൽ അറസ്റ്റ് തട്ടിപ്പ് സംഘം വിളിച്ചത് മുംബൈയിൽ നിന്നെന്ന് കണ്ടെത്തി
Malayalam news live: ടൗൺഷിപ്പ് സന്ദർശനം; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം