ഗവർണറുടെ നീക്കം സർക്കാരിനെതിരെയല്ല, സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി

Published : Oct 24, 2022, 11:51 AM ISTUpdated : Oct 24, 2022, 12:07 PM IST
ഗവർണറുടെ നീക്കം സർക്കാരിനെതിരെയല്ല, സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി

Synopsis

സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല

തിരുവനന്തപുരം: ഗവർണറെ തിരുത്തിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പരാജയപ്പെട്ടാലല്ലേ, അപ്പോൾ അടുത്ത നടപടികൾ ആലോചിക്കാമെന്നും ഗവർണറെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറ‍ഞ്ഞു. ജനാധിപത്യ ഭരണത്തെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താൻ സമ്മതിക്കില്ല. കൊളോണിയൽ ഭരണത്തിന്റെ  നീക്കിയിരിപ്പാണ് ഗവർണർ പദവി. ആ സ്ഥാനം തിരിച്ചെടുക്കാത്തത് ജനാധിപത്യ മൂല്യം മുറുകെ പിടിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭയെ അവഹേളിച്ചു, മന്ത്രിമാരുടെ പൊതുവിജ്ഞാനം അളക്കാൻ ആരാണ് അധികാരം നൽകിയത്; അക്കമിട്ട് പറഞ്ഞ് മുഖ്യമന്ത്രി

സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി