സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു

Published : Jun 29, 2022, 10:36 AM ISTUpdated : Jun 29, 2022, 10:53 AM IST
സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു

Synopsis

അപകടത്തിന് പിന്നാലെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ (15) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഫര്‍ഹീനെ വാഹനം ഇടിച്ചത്. അപകടത്തിന് പിന്നാലെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആണ്.

ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കിയുണ്ടായ അപകടം; മരിച്ചവരിൽ ഒരു മലയാളിയും

മുംബൈ തീരത്ത് അറബിക്കടലിൽ ഒഎൻജിസിയുടെ (ONGC) ഹെലിപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാൻസിസാണ് മരിച്ച നാല് പേരിൽ ഒരാൾ. മറ്റൊരു കരാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ഒഎൻജിസിയിൽ സീനിയർ മറൈൻ റേഡിയോ ഓഫീസറാണ് ശ്യാം.   

ഒഎൻജിസിയുടെ ഹെലിപ്റ്റർ അറബിക്കടലിൽ വീണ് ഇന്നലെ നാല് പേരാണ് മരിച്ചത്. മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റർ. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഒഎൻജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാർ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. റിഗ്ഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. പവൻ ഹാൻസ് കമ്പനിയിൽ ഇന്ന് അടുത്തകാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ഡിജിസിഎ പ്രാഥമിക അന്വേഷണം നടത്തി. അപകടകാരണം വ്യക്തമല്ല. നാല് പേർ കടലിൽ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ