ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കേന്ദ്രത്തിൻ്റെ നിർദേശം. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തിൽ കേരള നേതൃത്വം അൻപത് സ്ഥാനാർഥികളുടെ പട്ടിക നൽകി.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കൾക്ക് നിർദേശം നൽകി ബിജെപി കേന്ദ്ര നേതൃത്വം. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തിൽ കേരള നേതൃത്വം നൽകിയത് അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ്. ദേശീയ നേതൃത്വം കാര്യമായ മാറ്റം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. 12 ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമായിരിക്കും.



