
പാലക്കാട്: വിക്ടോറിയ കോളേജിൽ അധ്യാപകനെ വിദ്യാർത്ഥികൾ ക്ലാസിൽ തടഞ്ഞുവെച്ചു. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി ഹാജർ പരിശോധിക്കാൻ വന്നപ്പോൾ, ആക്ഷേപിച്ചു എന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികളുടെ നടപടി. ബി.കോം വിഭാഗത്തിലെ അധ്യാപകൻ ഡോ.ബിനു കുര്യനെതിരെയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഉച്ചയ്ക്ക് ശേഷം ചേരുന്ന കൌൺസിലിൽ വിഷയം ചർച്ച ചെയ്യാം എന്നു പറഞ്ഞതോടെ, വിദ്യാർത്ഥികൾ അധ്യാപകനെ പുറത്തുവിട്ടു.