ഒടുവിൽ ആശ്വാസം! വനത്തിൽ വഴി തെറ്റി കാണാതായ ഏഴം​ഗ ഉദ്യോ​ഗസ്ഥ സംഘത്തെ കണ്ടെത്തി, എല്ലാവരും സുരക്ഷിതർ

Published : May 14, 2026, 01:38 PM IST
missing officers

Synopsis

വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. വഴിതെറ്റി കാട്ടിൽ കുടുങ്ങിയ സംഘത്തെ വനംവകുപ്പ് സ്ക്വാ‍ഡ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എല്ലാവരേയും വയനാട് പടിഞ്ഞാറേത്തറയിൽ എത്തിച്ചു 

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയിൽ വഴിതെറ്റി വനത്തിൽ കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയും കണ്ടെത്തി. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഏഴംഗ സംഘത്തെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സ‍ർവ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും വനഭൂമി സർവ്വേയ്ക്കാണ് പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. വഴിതെറ്റി കാട്ടിൽ കുടുങ്ങിയ സംഘത്തെ വനംവകുപ്പ് സ്ക്വാ‍ഡ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എല്ലാവരേയും വയനാട് പടിഞ്ഞാറേത്തറയിൽ എത്തിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും'; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിസി ജോർജ്
'സമർപ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലം', മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ