കൊല്ലത്ത് പത്തു വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു; പൊളളലേൽപ്പിച്ചത് അച്ഛനെന്ന് കുട്ടിയുടെ മൊഴി, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

Published : Jun 03, 2026, 01:32 PM IST
kollam burn case

Synopsis

പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം.

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം. സംഭവത്തിൽ ശാസ്താംകോട്ട പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.

മെയ് 31നാണ് കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ, ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകി കുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു. തുടർന്ന് വീട്ടിലെത്തി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ നേരത്തെയും കുട്ടിയ്ക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റിട്ടുണ്ട് എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഎം-സിപിഐ തർക്കം അതിരൂക്ഷം, ചർച്ച പരാജയപ്പെട്ടു
ഐപിസി 308 ൽ രൂക്ഷവാദം, മരണം സംഭവിക്കാവുന്ന മർദ്ദനമെന്ന് ഡോക്ടർ ആദ്യ റിപ്പോർട്ടിൽ കുറിച്ചില്ലല്ലോ? ഗൺമാൻ കേസിൽ സുപ്രധാന ചോദ്യങ്ങളുമായി കോടതി