ട്രാക്ടർ റെയിൽവേ ട്രാക്കിൽ കുടുങ്ങി, ആശങ്കയുടെ ഒന്നര മണിക്കൂർ, ഒടുവിൽ പാളത്തിൽ നിന്നും നീക്കി

Published : Jun 01, 2023, 10:16 PM ISTUpdated : Jun 01, 2023, 11:14 PM IST
ട്രാക്ടർ റെയിൽവേ ട്രാക്കിൽ കുടുങ്ങി, ആശങ്കയുടെ ഒന്നര മണിക്കൂർ, ഒടുവിൽ പാളത്തിൽ നിന്നും നീക്കി

Synopsis

രാത്രിയോടെയാണ് റെയിൽവേ ക്രോസിംഗിൽ ട്രാക്ടർ കുടുങ്ങിയത്

കാസർകോട് : കാസർകോട് ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ചിത്താരി സ്കൂളിന് സമീപം രാത്രി 8:30 യോടെയാണ് സംഭവം. റെയിൽവേ ഗേറ്റ് ഇല്ലാത്ത സ്ഥലത്ത് കൂടി ട്രാക്ടർ പാളം മുറിച്ച് കടത്താൻ ശ്രമിച്ചതോടെ കുടുങ്ങുകയായിരുന്നു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് വിവരം ആർപിഎഫിനെ അറിയിച്ചത്. റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും എത്തിയാണ് ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ ട്രാക്ടർ മാറ്റിയത്. ട്രാക്ടർ കുടുങ്ങിയ സമയത്ത് ഷൊർണൂർ ഭാഗത്തേക്ക് ട്രെയിൻ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ഡ്രൈവറെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

 

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: ബിറ്റ്കോയിൻ തട്ടിപ്പ് കേസ് - എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ്‌ നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി; വീണ്ടും നോട്ടീസ് നൽകും
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്