നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടുന്നത്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു. ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
തേഞ്ഞിപ്പലം(മലപ്പുറം): എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടുന്നത്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു.
ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ എസ്എഫ്ഐ നിലനിർത്തി. എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.
ഭാരവാഹികൾ
ടി എസ് ദീപക്- ചെയർമാൻ
എംപി ശില്പ- വൈസ് ചെയർമാൻ
സി ആശിഷ് കൃഷ്ണ- ജനറൽ സെക്രട്ടറി
സി എച്ച് ഫാത്തിമ ഫഹമ- ജോ. സെക്രട്ടറി
കാർത്തിക്- യുയുസി
പി കെ നവ്യ- യുയുസി
പി നിരഞ്ജൻ- ഫൈൻ ആർട്സ് സെക്രട്ടറി
എം അനീഷ- സ്റ്റുഡൻസ് എഡിറ്റർ
റിഷി റോജൻ- ജനറൽ ക്യാപ്റ്റൻ






