A.V.Russel to Lead Kottayam CPM : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി.റസ്സൽ തുടരും

Published : Jan 15, 2022, 01:44 PM IST
A.V.Russel to Lead Kottayam CPM : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി.റസ്സൽ തുടരും

Synopsis

 വി എൻ വാസവനും മുതിർന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. 

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സൽ തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 10 ആയി ഉയർത്തി. ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ പുതുമുഖങ്ങളും നാല് പേർ വനിതകളുമാണ്. കെ.അനിൽകുമാർ, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ. വി എൻ വാസവനും മുതിർന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും മഹിളാ അസോസിയേഷൻ നേതാവ് കെ വി ബിന്ദുവും ജില്ലാ കമ്മിറ്റിയിൽ എത്തി. 19 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണം കട്ടത് ആരപ്പാ... വേദിയിൽ പാരഡി പാടി രാഹുൽ, സഖാക്കളാണേ അയ്യപ്പാ എന്ന് സദസ്; മോദിയെയും പിണറായിയെയും കടന്നാക്രമിച്ച് പ്രസംഗം
മത്സകൃഷി ഒഴിവാക്കി കുളം പൊതുജനങ്ങൾക്ക് തിരികെ നൽകണമെന്ന് ആവശ്യം, നടപടി ഇഴയുന്നു, പ്രതിസന്ധിയില്‍ ജനങ്ങൾ