കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്നു

Published : Apr 11, 2023, 11:05 AM IST
കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്നു

Synopsis

വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വച്ചാണ് സംഭവം. 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവ‍ർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വച്ചാണ് സംഭവം. 

ഇന്നോവയിൽ എത്തിയ സംഘമാണ് ഡ്രൈവർ ഷാഹിദിനെ മർദ്ദിച്ച് പിക്കപ്പുമായി കടന്നത്. വാഹനത്തിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 65000 ത്തോളം രൂപ കവർന്ന സംഘം വാവാടിന് സമീപം പിക്കപ്പ് ഉപേക്ഷിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്