കെ സുരേന്ദ്രന്‍റെ ശബ്ദരേഖ: ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്‍റെ തെളിവെന്ന് എ വിജയരാഘവൻ

Published : Jun 03, 2021, 10:54 AM IST
കെ സുരേന്ദ്രന്‍റെ ശബ്ദരേഖ: ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്‍റെ തെളിവെന്ന് എ വിജയരാഘവൻ

Synopsis

ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയതെന്നും എ വിജയരാഘവൻ

തിരുവനന്തപുരം: എൻഡിഎയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദരേഖ അതീവ ഗൗരവമുള്ളതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്‍റെ തെളിവാണ് പുറത്ത് വരുന്നത്. ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയതെന്നും എ വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. 

കേന്ദ്ര ഏജൻസികളെല്ലാം ഇക്കാര്യത്തിൽ നിശബ്ദമാണ്. അവരുടെ സമീപനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ചാണെന്നും ഇതിലൂടെ കൂടുതൽ വ്യക്തമായെന്ന് എ വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫിന് പൊതുവെ മൗനമാണെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ