
കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയത എന്നായിരുന്നു കോഴിക്കോട് വിജയരാഘവന്‍ പറഞ്ഞത്. ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിർക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam