
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഉദ്യോഗാര്‍ത്ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനമാകെ ബിജെപി സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി സിപിഎം അന്തർധാര കൂടുതൽ ശക്തിപ്പെടുന്നു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ല. ജനങ്ങൾക്ക് യുഡിഎഫ് വിശ്വാസം വർധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam