
മലപ്പുറം: വാഹന പരിശോധന എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ല. നമ്മളെ ഒക്കെ പരിശോധിക്കും. അത് അവഹേളനമായി തോന്നിയിട്ടില്ല. പികെ ബിജുവിൻ്റെയും കെ രാധാകൃഷ്ണൻ്റെയും അബ്ദുൾ വഹാബിൻ്റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണെന്നും അവരുടെ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പ്രായത്തിൻ്റെ പക്വതയില്ലായ്മയായി കണ്ടാൽ മതി. ആരും ആരെയും ഭീഷണിപ്പെടുത്തരുത്. പരിശോധനകൾ സാധാരണ നിലയിൽ നടക്കുന്നതാണ്. നാട്ടുനടപ്പ് പോലെ സ്ഥിരമായി തിരഞ്ഞെടുപ്പിൽ കാണുന്ന കാര്യമാണ് പരിശോധന. പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ല. പ്രതികരിക്കേണ്ട എന്ന് ആദ്യം തീരുമാനിച്ചതാണ്. വീണ്ടും വീണ്ടും വിഷയം ചർച്ച ആയതു കൊണ്ടാണ് സംസാരിച്ചത്.
പി കെ ബിജുവിൻ്റെ വാഹനം നാലുവട്ടം പരിശോധിച്ചു. കെ രാധാകൃഷ്ണന്റെ വാഹനവും പരിശോധിച്ചു. ഇന്നോവയിൽ പോകുന്നവരെയാണ് കൂടുതലായി പരിശോധിക്കുന്നത്. രാഹുലിനെയും ഷാഫിയെയും വിമർശിക്കേണ്ട കാര്യമില്ല. ചെറുപ്പക്കാരായ കോൺഗ്രസ് ജനപ്രതിനിധികൾ ഊർജ്ജസ്വലത കൂടി കാണിച്ചതാണ്. അതിൽ അസ്വാഭാവികതയില്ല. അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പാലക്കാട് നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam