കാപ്പന്‍റെ യുഡിഎഫ് പ്രവേശനം; പിന്നില്‍ വ്യക്തി താല്‍പര്യം, രാഷ്ട്രീയ പ്രസക്തിയില്ലെന്ന് എ വിജയരാഘവന്‍

By Web TeamFirst Published Feb 13, 2021, 9:47 AM IST
Highlights

കോണ്‍ഗ്രസിന് ആത്മവിശ്വാസമില്ലെന്നും എ വിജയരാഘവന്‍. ശബരിമല കോടതിക്ക് മുന്നിലൂടെ വിഷയമാണ്. യുഡിഎഫ് ശബരിമല വിഷയം ഉന്നയിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് എന്നാണ് വിമര്‍ശനം.

കണ്ണൂര്‍: മാണി സി കാപ്പന്‍റെ തീരുമാനത്തിന് രാഷ്ട്രീയ പ്രസക്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എന്‍സിപി ഇടതുമുന്നണിക്ക് ഒപ്പമുണ്ട്. കാപ്പന്‍ വിട്ടുപോയത് വ്യക്തിപരമായ താല്‍പര്യമാണെന്നും വിജയരാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്നണിയില്‍ ഇതുവരെ സീറ്റ് വിഭജന ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് ആത്മവിശ്വാസമില്ലെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചു. ശബരിമല കോടതിക്ക് മുന്നിലൂടെ വിഷയമാണ്. യുഡിഎഫ് ശബരിമല വിഷയം ഉന്നയിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് എന്നാണ് വിമര്‍ശനം.

ശബരിമല സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയ ചർച്ചയാക്കേണ്ട കാര്യമല്ല. ക്രിമിനൽ കേസിലെ കോടതി വിധി നടപ്പാക്കുന്ന പോലെയല്ല ഭരണഘടന പരമായ വിഷയം. ശബരിമല അന്തിമ വിധി നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ ആളുകളുമായും ചർച്ച നടത്തുമെന്നും വിജയരാഘവന്‍ പ്രതികരിച്ചു. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിൽ ലീഗിനെതിരായി താൻ പറഞ്ഞത് പാർട്ടി നിലപാടായിരുന്നു എന്നും വിജയരാഘവന്‍ വ്യക്തമാക്കി. എല്ലാ ദിവസവും ഒരേ നിലപാട് ആവർത്തിക്കുക എന്നതല്ല രീതി. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രതികരണമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

click me!