മുൻ ഉപലോകായുക്തയെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനായി നിയമിച്ചതിനെതിരെ സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ ശശികുമാർ രംഗത്ത്. മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയാണ്. ഗവർണർക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി
- Home
- News
- Kerala News
- 'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും' മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും' മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും
Malayalam News live updates:'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും' മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ
Malayalam News live updates:ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി സംസ്ഥാന സർക്കാർ നിയമിച്ചു. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രിക്ക് ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു
Malayalam News live updates:പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി
അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു
പ്രതിമാസം 687 രൂപയാണ് പ്രിമീയം.
Malayalam News live updates:പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തടിയൂർ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്.
Malayalam News live updates:ഒന്നിലേറെ മുറിവുകളുമായി വാഴാനി ഡാം പരിസരത്ത് കാട്ടാന, പരിക്ക് മുൻകാലിൽ, മയക്കുവെടി വെച്ച് ചികിത്സ നൽകി വിദഗ്ധസംഘം
മറ്റ് കാട്ടാനകളുമായുള്ള സംഘർഷത്തിനിടെ കാലിൽ കൊമ്പ് കൊണ്ട് കുത്തേറ്റതാണ് ആഴത്തിൽ പരിക്കേൽക്കാൻ ഇടയായത്. മുറിവുകൾക്ക് ഏഴുദിവസത്തോളം പഴക്കമുണ്ട്.
Malayalam News live updates:ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചേക്കും. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്
Malayalam News live updates:യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം; അറസ്റ്റിലായത് ജനുവരി 13ന്
ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരുന്നത്.
Malayalam News live updates:ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും
ഗാസയുടെ സമാധാനത്തിനായി ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിൽ ചേരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയുടെ മേൽനോട്ട സമിതിയിലെ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിൽ വിയോജിപ്പ് നിലനിൽക്കെയാണ് ഇസ്രയേലിന്റെ ഈ സുപ്രധാന തീരുമാനം
Malayalam News live updates:ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ചാൻസലർ കൂടിയായ ഗവർണർ അർലേക്കർ ആണ് സെർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽ നിന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് രവീന്ദ്രൻ
Malayalam News live updates:ഇഡി റെയ്ഡിൽ കനത്ത പ്രഹരം ഉണ്ണികൃഷ്ണൻ പോറ്റിക്ക്, ഒറ്റ ദിവസത്തിൽ 1.3 കോടി സ്വത്തുക്കൾ മരവിപ്പിച്ചു; സ്മാർട്ട് ക്രിയേഷൻസിൽ 100 ഗ്രാം സ്വർണം കണ്ടെടുത്തു
ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' റെയ്ഡിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ ആസ്തികൾ മരവിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ സ്വർണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു
Malayalam News live updates:വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ കേസ്; റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസ്, 'സ്റ്റീൽ കത്തിയും കത്രികയും കയ്യിൽ കരുതി'
നസീറിനും സുഹറയ്ക്കുമൊപ്പം ഭാര്യയേയും നാലു വയസ്സുകാരൻ മകനെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാഫി എത്തിയതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകത്തിന് റാഫിയെ പ്രേരിപ്പിച്ചത്.
Malayalam News live updates:ദീപക്കിന്റെ ആത്മഹത്യ - പ്രതി ഷിംജിത മുസ്തഫ 14 ദിവസം റിമാൻഡിൽ, മഞ്ചേരി ജയിലിന് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
സംഭവത്തിൽ ദീപക്കിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്.
Malayalam News live updates:കുർബാന തർക്കം - എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി
സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയിൽ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. പൊലീസ് നിലപാട് ഏകപക്ഷീയമാണെന്നും ഹർജിയിലുണ്ട്.
Malayalam News live updates:ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്ന് എംവി ജയരാജൻ; 'കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും'
ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിൻ്റേതെന്നും എംവി ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.
Malayalam News live updates:വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Malayalam News live updates:'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി. പാർട്ടി എല്ലാക്കാലത്തും വർഗീയതകൾക്കും എതിരാണ് എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു
Malayalam News live updates:കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിമുഴക്കുകയായിരുന്നു.
Malayalam News live updates:മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്ന 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു
Malayalam News live updates:'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിക്കുന്നു.
Malayalam News live updates:വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം - പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ
കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാതെ പൊലീസ്. ഇന്നലെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി.