
തിരുവനന്തപുരം:ജമാഅത്ത ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നൽകുന്നതെന്ന് എ വിജയരാഘവൻ. മതപരമായ ചേരി തിരിവ് ഉണ്ടാക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുകയാണ് വേണ്ടത്. അതിന് പകരം സംഘപരിവാറിന് സമാന്തരമായി മറ്റൊരു മതമൗലിക ചേരി രൂപീകരിക്കുന്നു. ഇത് അപലപനീയമാണ്. ജമാ അത്തെ ഇസ്ലാമി മുസ്ലീം വിഭാഗത്തിൽ അത്രമേൽ സ്വീകാര്യതയുള്ള സംഘടനയല്ല.
ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ട് കെട്ട് നാടിന് ഗുണകരമല്ലെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് സിപിഎം അതിനെ എതിര്‍ക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. ഉറച്ച മതനിരപേക്ഷ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎം. ആ നിലപാടിൽ ഒരിക്കലും പാര്‍ട്ടിക്ക് ചാഞ്ചാട്ടം ഉണ്ടായിട്ടില്ലെന്നും എ വിജയരാഘവൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam