
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കും മുൻപ് എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ ആരായുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. രാഷ്ട്രീയ പ്രതികരണങ്ങൾ നൽകുന്നത് സ്ഥാപിത താത്പര്യക്കാരാണെന്ന് ആരോപിച്ച വിജയരാഘവൻ യോജിപ്പിന്റെ അന്തരീക്ഷം വേണമെന്നും ആവശ്യപ്പെട്ടു.
എല്ലാ ദിവസവും കടതുറക്കുന്നതിന് അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിച്ച വിജയരാഘവൻ, സർക്കാരിന് വലുത് സാമൂഹ്യ ഉത്തരവാദിത്തമാണെന്നും രോഗത്തെ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവനുമാണ് മുന്തിയ പരിഗണന നൽകേണ്ടതെന്നും കൂട്ടിച്ചേർത്തു.
80;20 അനുപാതം മാറ്റി ജനസംഖ്യാനുപാതം ന്യൂനപക്ഷ സ്കോളർഷിപ്പ് മാനദണ്ഡം ആക്കിയ സർക്കാർ പറയുന്നത് നിലവിൽ ഒരു സമുദായത്തിനും കിട്ടുന്ന ആനുകൂല്യം കുറയില്ലെന്നാണ്. പക്ഷെ ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ പുതിയ ഫോർമുലയിൽ മുസ്ലീം വിഭാഗത്തിന് കിട്ടിക്കൊണ്ടിരുന്ന 80 ശതമാനം ആനുകൂല്യം 60 ലേക്ക് താഴുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ പരാതി.
ഇന്നലെ ലീഗ് കടുപ്പിച്ചപ്പോൾ മൗനത്തിലായിരുന്ന കോൺഗ്രസ് ഇന്ന് ലീഗ് ഉന്നയിച്ച പരാതി ഏറ്റെടുത്ത് സർക്കാറിനെ വിമർശിച്ചു. പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ തീരുമാനിച്ച പുതിയ അനുപാതം സച്ചാർ-പാലോളി കമ്മിറ്റി ശുപാർശകൾ പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam