
കാസര്‍കോട്: കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി പ്രാദേശിക നേതാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് മണികണ്ഠ റൈ ഉൾപ്പെടെയുള്ളവരെയാണ് ഡിവൈഎസ്പി സതീശ് കുമാറിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് തലേദിവസം സുന്ദരയുമായി ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് മണികണ്ഠ റൈയെ ചോദ്യംചെയ്തത്. അന്വേഷണവുമായി സഹകരിക്കാൻ ബിജെപി. സംസ്ഥാന അധ്യക്ഷൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണികണ്ഠന്‍ ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ-പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണ് ചോദ്യം ചെയ്യലെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam