
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന് ഇടതുമുന്നണി മാറ്റിനിര്‍ത്തുന്നു എന്ന ആക്ഷേപം തള്ളി എ വിജയരാഘവൻ. പ്രചാരണത്തിന് നായകത്വം വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കൊവിഡ് കാലത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി പൊതു പരിപാടി സംഘടിപ്പിക്കാത്തത്. ഇടതുമുന്നണിക്ക് വൻ മുന്നേറ്റം ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ചരിത്ര വിജയം മുന്നണി നേടുമെന്നും എ വിജയരാഘവൻ പറഞ്ഞു.
തദ്ദേശ പ്രചാരണത്തിന്‍റെ അവസാനലാപ്പിൽ പോര് നായകനെ ചൊല്ലിയാണ്. മുഖ്യമന്ത്രി സൈബർ പ്രചാരണത്തിലേക്ക് മാറിയത് കഴിഞ്ഞ ദിവസം മുതൽ യുഡിഎഫും ബിജെപിയും ആയുധമാക്കിയിരുന്നു.. മുഖ്യമന്ത്രിയെ എവിടെയെന്ന് ചോദിച്ച് അഴിമതി ആരോപണങ്ങളെല്ലാം ഊന്നി പറഞ്ഞാണ് യുഡിഎഫ് പ്രചാരണം. എന്നാൽ എൽഡിഎഫും യുഡിഎഫും ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ എടുത്തിട്ട് ഇരുമുന്നണികളെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ വോട്ട് ചോദ്യംയ ഇതിലാണ് എ വിജയരാഘവന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam